
നട്ടുച്ച നേരത്ത് വട്ടം തിരിഞ്ഞു ഞാന്‍
പട്ടം പറപ്പിച്ച ബാല്യകാലം
നെട്ടറ്റുപോയ പട്ടത്തിന്‍ പിന്നാലെ
കണ്ണുനട്ടോടിയ കുട്ടികാലം.
കുട്ടികള്‍ ഞങ്ങളൊക്കയും തന്നെ
കുട്ടിം,കോലും കളിച്ചകാലം .
കണ്ണുപൊത്തി കളിച്ചപ്പോഴൊക്കയും
കൈതപൂ കാട്ടിലൊളിച്ച കാലം .
കൂട്ടുകാരൊത്തു തോട്ടുവരമ്പില്‍
തോര്‍ത്തുമുണ്ടാലെത്ര മീന്‍പിടിച്ചു .
കുരുത്തോലയാല്‍ മുടഞ്ഞൊരു പന്തിനാല്‍
ഏറുകളെത്ത്രയോ കൊണ്ടുഞ്ഞാനും.
കാലുവയ്യാത്തവനെന്നമ്മ പറഞ്ഞിട്ടും .
കണ്ടമരത്തിലൊക്കെയുംകയറി .
നാരങ്ങ തോലുകൊണ്ടനിയെത്തി പെണ്ണിന്‍റെ
നീര്‍മിഴി നിറയിച്ച കുസൃതികാലം .
വളപ്പൊട്ടുവളച്ചിട്ട് വരണമാല്യം ചാര്‍ത്താന്‍
വധുവായ് ചമഞ്ഞവളും ഓര്‍മ്മയായ്.
നെട്ടറ്റുപോയ പട്ടത്തെ പോലെ
പെട്ടന്നുപോയി മറഞ്ഞൊരാ കാലം
മഞ്ചാടി കുരുപോലെ കൂട്ടിവച്ചീടും
മനസ്സിന്‍ചെപ്പിലാ നല്ലകാലം.
തന്നിടാം ഞാനെന്‍റെ യൗവ്വനം,
തന്നിടാം സല്‍ക്കീര്‍ത്തി,സമ്പത്തുമൊക്കെയും...
തന്നിടുമോ എനിക്കെന്‍റെ ബാല്യകാലം,
തന്നിടുമോ കളികൂട്ടുകാരിയെയും, കളിവഞ്ചിയും.
പാടുന്നു ഗസല്നാദം ജഗജിത് സിഗും,
ഏറ്റുപാടുന്നു ഞാനുമെന്നോര്‍മകളും.
ജമാല്‍ മൂക്കുതല
jamalckm@gmail.com
പട്ടം പറപ്പിച്ച ബാല്യകാലം
നെട്ടറ്റുപോയ പട്ടത്തിന്‍ പിന്നാലെ
കണ്ണുനട്ടോടിയ കുട്ടികാലം.
കുട്ടികള്‍ ഞങ്ങളൊക്കയും തന്നെ
കുട്ടിം,കോലും കളിച്ചകാലം .
കണ്ണുപൊത്തി കളിച്ചപ്പോഴൊക്കയും
കൈതപൂ കാട്ടിലൊളിച്ച കാലം .
കൂട്ടുകാരൊത്തു തോട്ടുവരമ്പില്‍
തോര്‍ത്തുമുണ്ടാലെത്ര മീന്‍പിടിച്ചു .
കുരുത്തോലയാല്‍ മുടഞ്ഞൊരു പന്തിനാല്‍
ഏറുകളെത്ത്രയോ കൊണ്ടുഞ്ഞാനും.
കാലുവയ്യാത്തവനെന്നമ്മ പറഞ്ഞിട്ടും .
കണ്ടമരത്തിലൊക്കെയുംകയറി .
നാരങ്ങ തോലുകൊണ്ടനിയെത്തി പെണ്ണിന്‍റെ
നീര്‍മിഴി നിറയിച്ച കുസൃതികാലം .
വളപ്പൊട്ടുവളച്ചിട്ട് വരണമാല്യം ചാര്‍ത്താന്‍
വധുവായ് ചമഞ്ഞവളും ഓര്‍മ്മയായ്.
നെട്ടറ്റുപോയ പട്ടത്തെ പോലെ
പെട്ടന്നുപോയി മറഞ്ഞൊരാ കാലം
മഞ്ചാടി കുരുപോലെ കൂട്ടിവച്ചീടും
മനസ്സിന്‍ചെപ്പിലാ നല്ലകാലം.
തന്നിടാം ഞാനെന്‍റെ യൗവ്വനം,
തന്നിടാം സല്‍ക്കീര്‍ത്തി,സമ്പത്തുമൊക്കെയും...
തന്നിടുമോ എനിക്കെന്‍റെ ബാല്യകാലം,
തന്നിടുമോ കളികൂട്ടുകാരിയെയും, കളിവഞ്ചിയും.
പാടുന്നു ഗസല്നാദം ജഗജിത് സിഗും,
ഏറ്റുപാടുന്നു ഞാനുമെന്നോര്‍മകളും.
ജമാല്‍ മൂക്കുതല
jamalckm@gmail.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ