
മരുഭൂവിലെ തെളിനീരുകളെ
ജനിച്ച നാടിന്‍ താഴ്‌വരയില്‍
പുതച്ചുറങ്ങുവാന്‍ വിരുന്നു വന്നതോ..!
എരിഞ്ഞവയറിന്‍ വിശപ്പകറ്റാന്‍
പിരിഞ്ഞതല്ലയോ മണല്‍ചതുപ്പില്‍.
തിരിച്ചു തരുവാന്‍ കൊതിച്ചുവെച്ചതീ-
നിറഞ്ഞു കത്തും നെഞ്ച്കമോ
അരികുച്ചേര്‍ന്നുറങ്ങുവാന്‍
കാത്തിരുന്ന പൈതങ്ങളെ
പറഞ്ഞു മനസ്സുകൊടുക്കുവാന്‍
കരുത്തിനായി കരഞ്ഞിടുന്നു
പിടഞ്ഞ പ്രാണനെ തലോടി
കിതച്ചു പോയൊരു കാറ്റേ
തിരിച്ചു നല്‍കുവാന്‍ നിറച്ചുവച്ചയീ
പകല്‍ക്കിനാക്കളെയും കൊണ്ടുപോകൂ .
കദനമായെരിയുമീ ആയുസ്സിന്‍
കരിന്തിരി അണഞ്ഞു തീരുമാ-
കാലമത്രയും നിറച്ചുവച്ചിടും
നിറഞ്ഞമിഴികളും കറുത്തതടങ്ങളും.