
വിഷാദ ഭൂമിയില്‍ തനിച്ചാകവേ
വിദൂരമാണു നീ എങ്കിലും പ്രിയേ
ഒരു വിരഹഗാനമായി അരികിലുണ്ട് .
വിട പറഞ്ഞു ഞാന്‍ പിരിഞ്ഞ നേരം
വിതുമ്പിയ നിന്‍ മിഴികളിലും
വിറയാര്‍ന്ന നിന്‍ ചൊടികളിലും
പറയാന്‍ മറന്നൊരു മൌനമെന്തേ,
മിഴിനീരാല്‍ നനഞൊരന്‍-
ശയ്യാവിരിയില്‍,
മൃദുസ്പര്‍ശമേകാന്‍
കൊതിയോടെ തിരയുമ്പോള്‍
പരിഭവങ്ങള്‍ പാതിയാക്കി
മാഞ്ഞുപോയതെന്തേസഖീ...,
ജാലകതിരശീലയിളകി
ഒഴുകിയെത്തും കുളിര്‍കാറ്റിനൊപ്പം
കേള്‍ക്കുമീ ഗസല്‍ നാദമെല്ലാം
സഖി, നിനക്കായ് തീര്‍ത്തതല്ലേ.
വിരഹാര്‍ദ്രമായ് സഖീ...