
മാനം തെളിഞ്ഞു
മനസ്സ് തെളിഞ്ഞില്ല
മൗനം പിന്നെയും തുടര്‍ന്നു.
മൗനമായിരുന്നു ഭാഷണം
മൃതുലമായിരുന്നു മുഖം
മാംസളമായിരുന്നു ശരീരം
മൗനം പിന്നെയും തുടര്‍ന്നു.
മക്കളെക്കുറിച്ചോര്‍ത്തു
മനൈവിയേയുമോര്‍ത്തു
മണ്‍ മറഞ്ഞവരെയുമോര്‍ത്തു
മൗനം പിന്നെയും തുടര്‍ന്നു.
മിഴികളില്‍ നനവുപടര്‍ന്നു
മരണം പിടലിയോളമടുത്തു
മണം പിടിച്ചെത്തും പൂച്ചയെപോലെ
മനസ്സിന് എലിയുടെ പിടച്ചില്‍ .
മരണത്തിന്‍റെ പ്രഭാതമറിയാതെ
മണവും കുളിരുമറിയാതെ
മാംച്ചുവട്ടിലെ സ്മൃതിപദങ്ങളില്‍
മൗനമായി....മഴതേങ്ങലായി......
മാംച്ചുവട്ടിലെ സ്മൃതിപദങ്ങളില്‍
മൗനമായി....മഴതേങ്ങലായി......