
വാകപൂമരങ്ങള്‍ സാക്ഷിയായ്
മൂകമായൊഴികിയെന്‍ അനുരാഗം .
മാനസോദ്ദ്യാനത്തില്‍ വിരിഞ്ഞു
പ്രേമസുരഭിലമായെന്‍ അനുരാഗം .
പറഞ്ഞാലും കൊതിതീരാത്ത
പ്രണയ രഹസ്യമായെന്‍ അനുരാഗം .
പറഞ്ഞു ചങ്ങാതിമാര്‍ കളിവാക്കു-
പറഞ്ഞ പരസ്യമായെന്‍ അനുരാഗം .
കലാലയ ചുമരുകള്‍ പറഞ്ഞ
കഥകളില്‍ ഒന്നായെന്‍ അനുരാഗം .
ഗുരുനാഥന്‍റെ കാതുകളറിഞ്ഞപ്പോള്‍
ശാസനയുടെ ഗര്‍ജ്ജനമായെന്‍ അനുരാഗം .
പറഞ്ഞുകേട്ടച്ഛനറിഞ്ഞപ്പോള്‍
അടിപൂരത്തിന്‍റെ ചെണ്ടയായെന്‍ അനുരാഗം .
എന്നിട്ടും ,അവള്‍ മാത്രമറിഞ്ഞതായി
അറിഞ്ഞില്ല...!അനുരാഗത്തിന്‍റെ ആദിനങ്ങള്‍ .
മൂകമായൊഴികിയെന്‍ അനുരാഗം .
മാനസോദ്ദ്യാനത്തില്‍ വിരിഞ്ഞു
പ്രേമസുരഭിലമായെന്‍ അനുരാഗം .
പറഞ്ഞാലും കൊതിതീരാത്ത
പ്രണയ രഹസ്യമായെന്‍ അനുരാഗം .
പറഞ്ഞു ചങ്ങാതിമാര്‍ കളിവാക്കു-
പറഞ്ഞ പരസ്യമായെന്‍ അനുരാഗം .
കലാലയ ചുമരുകള്‍ പറഞ്ഞ
കഥകളില്‍ ഒന്നായെന്‍ അനുരാഗം .
ഗുരുനാഥന്‍റെ കാതുകളറിഞ്ഞപ്പോള്‍
ശാസനയുടെ ഗര്‍ജ്ജനമായെന്‍ അനുരാഗം .
പറഞ്ഞുകേട്ടച്ഛനറിഞ്ഞപ്പോള്‍
അടിപൂരത്തിന്‍റെ ചെണ്ടയായെന്‍ അനുരാഗം .
എന്നിട്ടും ,അവള്‍ മാത്രമറിഞ്ഞതായി
അറിഞ്ഞില്ല...!അനുരാഗത്തിന്‍റെ ആദിനങ്ങള്‍ .
ലോകത്ത് അനുരാഗങ്ങള്‍ ഇല്ല എങ്കില്‍ ജീവിതങ്ങള്‍ മുരടിച്ചു പോയേനെ? പല അനുരാഗങ്ങളും പുറത്തു പറയാതെ വീര്പ്പു മുട്ടലുകളായി തീരുന്നു. ഒന്നും തുറന്നു പറയാതെ അല്ലെങ്കില്‍ ആണത്തം ഇല്ലാതെ മൂടി വെക്കുന്നു. താങ്കളുടെ അനുരാഗിണി എവിടെയാണ് ?
മറുപടിഇല്ലാതാക്കൂനനമകളോടെ
നളിനാക്ഷന്‍ ഇരട്ടപ്പുഴ