
അന്തിപൂത്തു നില്‍ക്കുമീ
അമ്പലമുറ്റത്തെ അരയാല്‍ മതിലില്‍
അന്തി വെടിവട്ടം പറഞ്ഞിരിക്കെ
ഓര്‍ത്തു ഞാന്‍ കൂട്ടുകാരാ...
ഇനി എത്രനാള്‍ നാമിങ്ങിനെ
അന്വോന്യം പങ്കുവെക്കുമീ വര്‍ത്തമാനങ്ങള്‍.
കാലമെത്രയോയായി ഒത്തുചേര്‍ന്നവര്‍
യാത്രപറയാതെ പിരിയുമ്പോള്‍
ബാക്കിവെച്ച നൊമ്പരങ്ങള്‍
ചേര്‍ത്തു നാം പോകവേ ,
ഓര്‍ത്തുവോ...കൂട്ടുകാരാ...
എന്നെ വിട്ടു നീയോ....?
നിന്നെ വിട്ടു ഞാനോ....?
തൊടിയിലെ മൂത്തമാവിന്‍ വിറകിനൊപ്പം,
പള്ളിപറമ്പിലെ ആറടി മണ്ണിന്‍ ആഴങ്ങളില്‍
അടങ്ങുകയോ ഒടുങ്ങുകയോ ചെയ്യാത്ത
ആത്മാക്കള്‍ ഇപ്പോഴുമീ ആല്‍ത്തറയില്‍
വെടിവട്ടം പറയാനായ് കാത്തിരിക്കുന്നു.
കാത്തിരിക്കുക, കൂടുകരാ...
വീട്ടുകാരിയോടൊന്നു പറയട്ടെ
നെഞ്ച്ചത്തടിച്ചു കരയല്ലെയെന്ന്...,
-ജമാല്‍ മൂക്കുതല-