"മനുഷ്യന് മനസിലാവണം ഭാഷ മലയാളം, മരിക്കാതെ കാക്കണമെങ്കില് മറക്കാതെ വായിക്കണം. കുരിച്ചു...കുരിച്ചു...പറയല്ലേ അമ്മ മലയാളം, ഉറച്ചു...ഉറച്ചു..പറയുക ഈ ഉമ്മമലയാളം" അന്യം നിന്നുപോവുന്ന വായനശാലകളുടെ ഓര്‍മ്മയ്ക്കായ് ചേര്ക്കുന്നുഈശീര്ഷകം!!! "വായനശാല" ചുവടെ ചേര്‍ക്കപ്പെടുന്നവ സ്വരചനകള്‍ മാത്രമാണ്. വരികള്‍ക്കിടയിലൂടെ കടന്നു വരാവുന്ന തെറ്റുകള്‍ സദയം ക്ഷമിക്കുക. സഹയാത്രികര്‍ക്ക് സ്നേഹാശംസകളോടെ, -ജമാല്‍ മൂക്കുതല-
2011 ഓഗസ്റ്റ് 20, ശനിയാഴ്ച
ചക്കകള്‍
വീണിതല്ലയോ കിടക്കുന്നു ചക്കകള്‍
വേരുകള്‍ ആഴത്തിലാഴ്ന്നു പോയ
കാലത്തിന് മുറ്റത്ത്. മുത്തശ്ശി പറഞ്ഞു
മൂമാസം ചക്കയാണന്ന് .ചക്കമാത്രം തിന്ന
കാലത്തിന് കഥകളൊക്കെ പഴങ്കഥകള്‍.
കാലംമാറിയ കാലമിതില്‍ ചക്കകള്‍
പാണ്ടിലോറിയില്‍ കയറിപോയി
രൂപം മാറി ഭാവം മാറി തിരികെ
വന്നീടുമ്പോള്‍ മലയാളി ക്യുവില്‍
നില്ക്കുന്നു ,നല്ല വില നല്കി
ശര്‍ക്കരഉപ്പേരിയും ചക്കവറ്ത്തതും-
ചക്ക പലവക വാങ്ങീടുവാന്‍.
"ഗള്‍ഫില്‍ ഒരു ചെറിയ കഷ്ണം ചക്കക് 15 ദിര്‍ഹം"
2011 ഓഗസ്റ്റ് 14, ഞായറാഴ്ച
INDEPEDENCE DAYസ്വാതന്ത്ര്യം തന്നെ അമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം,
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം....!!
ലേബലുകള്‍:
സ്വാതന്ത്ര്യം തന്നെ അമൃതം,
സ്വാതന്ത്ര്യം തന്നെ ജീവിതം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)

