
പുലര്‍ച്ച അമ്പലകുളത്തിലെ കുളിയും തേവാരവും കഴിഞ്ഞു ഭസ്മവും പൂശി അപ്പേര് ലക്ഷ്മി വിലാസം ടീ ഷാപ്പ് തുറക്കുന്നതിനു മുന്പ് തന്നെ സ്ഥിരം പറ്റുകാരനായ മൂസകുട്ടിക്ക പാല്‍ക്കാരി അമ്മുവുമായി കൊച്ചുവര്‍ത്തമാനം തുടങ്ങിയിരിക്കും .അപ്പേരുടെ ഭാര്യാ ലക്ഷ്മ...ിയേടത്തി വാഴയിലയില്‍ തരുന്ന ഇട്ടിലിക്കും,ചട്ടിണിക്കും-ഉള്ള സ്വാദ് കാലം ഏറെ മറഞ്...ഞു പോയിട്ടും മൂക്കുതലക്കാരായ ഞങ്ങള്‍ മറന്നിട്ടില്ല.പിന്നെ മാനത്തു നിന്ന് അപ്പേര് ഒഴിക്കി കൊണ്ട് വരുന്ന ചായക്കുളള സ്വാദും എത്ര അവര്‍ണ്ണനീയം. പക്ഷെ..അന്നത്തെ യുവാക്കള്‍ കയറി വന്ന് ഒരു കട്ടനും ,കാപ്പിയും ,പൊടിച്ചായയും,പാല്ച്ചായയും സ്ട്രോഗും ,മീഡിയവും ഒരുമിച്ചു പറഞ്ഞാല്‍ തന്‍റെ മര പണപ്പെട്ടി പൂട്ടി -സമോവര്‍ന്‍റെ തീയ്യനച്ചു കട പൂട്ടിയെന്ന് പറഞ്ഞ് അപ്പേര് പോകും. കേരളത്തിന്‍റെ ഗതകാലസവിശേഷതകളില്‍ സര്‍വ്വസാദാരണമായ ഒരു ഗ്രാമദൃശ്യമായിരുന്നു ഈ ചായകടകളും ,പില്‍ക്കാലത്ത് എല്ലാവരും പറഞ്ഞ ഈ തമാശയും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ