ബലി

അര്‍ദ്ധ നഗ്നനാംഫക്കീറിന്
അര്‍ദ്ധരാത്രി നല്‍കിയ അമ്രതം
അധിനിവേശ ശക്തികള്‍
വിളംബിവച്ചത് ക്ലാവുപിടിച്ച മനസിലോ...!

തിരയുന്നു ദൈവത്തെ ചുറ്റിലും നാം
അലയുന്നു കഠരകള്‍ തെരുവുകള്‍ തോറും
പൊട്ടുന്നു ബോംബുകള്‍ ദൈവനാമത്തില്‍
നഷ്ട്ങ്ങളൊക്കെയും മര്‍ത്യന് തന്നെ .

ചിതറിതെറിച്ച ഹേ..റാം മന്ത്രം
അലയുന്നു അശാന്തിതന്‍
ആത്മാവ് പോലെ,
കരുണയും കണ്ണീരും നിളപോലെ
നീര്‍ച്ചാലുകളവുമ്പോള്‍
വറ്റിവരണ്ട ആത്മതീരത്ത്‌
ബലിയിട്ടു കാത്തിരിക്കുന്നു നമ്മളും.
                        -ജമാല്‍ മൂക്കുതല-