പ്രണയ നിലാവിന്‍


പ്രണയ നിലാവിന്‍ മലര്‍വാടിയില്‍ 
മധുനുകരും വണ്ടായി പറന്ന നാളില്‍
മധുരപതിനേഴില്‍ പൂത്തു നിന്നൊരു 
പനിനീര്‍ പുഷ്പത്തെ കണ്ടനേരം 
                           (പ്രണയ നിലാവിന്‍)
പുതുമഴ പെയ്ത രാവിന്റെ മാറില്‍
ഹിമകണമേറ്റ തളിര്‍ മേനിയില്‍ 
കാത്തുവച്ചയാ തേന്‍ കണങ്ങള്‍ 
പാനപാത്രത്തിലേകുമോ സഖി...
                            (പ്രണയ നിലാവിന്‍)
മുന്തിരി വള്ളികള്‍ തളിര്‍ത്തു നില്‍ക്കുന്ന 
തണല്‍പായ ചോട്ടിലെ കാറ്റിലേറി 
പ്രേമത്തില്‍ പൂത്തൊരു ചുംബനമായി 
പറന്നു ഞാനെത്താം ഓമലേ.... 
                               (പ്രണയ നിലാവിന്‍)