വായനശാല

അവധിക്കു നാടിലണഞ്ഞൊരു കാലത്ത്
ആലസ്യത്തില്‍ നടന്നുഞാനെത്തി
ഗൃഹാതുരത്വത്തിന്‍ മതുരംനുണഞ്ഞും,
ഗ്രാമീണവായനശാലയിലും ഒരുദിനം.


ശൂന്യത തളംകെട്ടിനില്‍ക്കുമാ ശാലതന്‍-
ജാലകപഴുതിലൂടേന്തിഞാന്‍ നോക്കെവേ,
മണ്ണില്‍പ്പുതഞ്ഞുക്കിടക്കുന്നു കവികള്‍,ദാര്‍ശനികര്‍,
കണ്ണില്‍ തളംകെട്ടിനിന്നതോ കണ്ണുനീര്‍....


ചില്ലലമാരിയില്‍ ചിട്ടയില്‍ശേഷിച്ച-
ചിന്താശകലങ്ങളിലൊക്കെയും തന്നെ
ചന്തത്തില്‍ കൂടുകൂട്ടിയിരിക്കുന്നു
ശലകങ്ങളാം നെയ്ത്തുകാരും.


ചിതലുകളേറയരിച്ചൊരുതാളിന്‍റെ
ചീന്തില്‍ പൊടിഞ്ഞ ചോരയില്‍ കണ്ടു ഞാന്‍
ചോണനുറുമ്പുകള്‍ ‍കൊണ്ടു പോകും-
ചേതനയറ്റയീ വായനശാലയെ.


ചന്തത്തില്‍ ചമഞ്ഞുനടക്കുന്നു ചന്തയില്‍
ചിന്തയില്‍ ചിതലരിച്ച യുവത്വങ്ങള്‍
ചമ്രംപ്പടിഞ്ഞവര്‍ പാടുന്നു ഉച്ചത്തില്‍
ചന്തവും താളവുമില്ലാത്ത പാട്ടുകള്‍ .


ചോതനകളൊക്കെയും ചോര്‍ന്നുപോവുന്നു
ചോരയില്‍ കലര്‍ന്ന കറുപ്പിനാലും.
ചീഞ്ഞതിനൊക്കെയും വിളനിലമാകുന്നു
ശൂന്യത നിറഞ്ഞൊരു മസ്തിഷ്ക്കവും.


മണ്ണുതിന്നാന്‍ മടിച്ചൊരെന്‍ മാനസം-
കണ്ണീര്‍കണങ്ങള്‍തന്‍ കവിതയായ്.
അമ്മയെപ്പോലെ നെഞ്ചോടുചേര്‍ക്കുക,
മണ്ണുതിന്നീടും കാലം വരെയും-
കണ്ണുതെളീച്ചിടും......
പുസ്തകങ്ങളൊക്കെയും,സോദരെ....