2011, ജൂലൈ 21, വ്യാഴാഴ്‌ച

മലയാളി പ്രേക്ഷകന്റെ പുറംപൂച്ച്‌


നാലു സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്നു കാര്യമായ സിനിമ ചര്‍ച്ച നടത്തുകയാണങ്കില്‍
ഭൂലോകത്ത് ഇറങ്ങിട്ടുള്ള (കണ്ടിട്ടില്ലാത്ത,കേട്ടുകേള്‍വി മാത്രമുള്ള )ക്ലാസിക് സിമകളെ
കുറിച്ച് വാതോരാതെ സംസാരിക്കും.ഇത്തിരി താടിയുണ്ടങ്കില്‍,ആ ഊശാന്‍ താടിയില്‍ 
തിരിച്ചായിരിക്കും (കളിപ്പാട്ടം എന്ന സിനിമയിലെ സിദ്ദിക്കിന്റെ ശബ്ദവും വേഷവും ഓര്‍ക്കുക)
 ഇവന്റെയൊക്കെ സംസാരം.ചുമ്മാ...വെറും ജാഡ,കള്ള ബടുക്കൂസുകള്‍.
ഇവിടെ മലയാളത്തില്‍ ഇറങ്ങീട്ടുള്ള എത്ര നല്ല സിനിമകള്‍ മലയാളിപ്രേക്ഷകര്‍ കാണാതെ 
ചരമമടഞ്ഞു .എലിപത്തായം ,അനന്തരം,അമ്മ അറിയാന്‍ തുടങ്ങിയ അവാര്‍ഡു സിനിമകള്‍
എന്ന പഴികേട്ട സിനിമകളും അല്ലാത്ത സിനിമകളും കാണാതെ അല്ലങ്കില്‍ കണ്ടിട്ട് മനസിലാവാതെ,
(എനിക്ക് ഒട്ടും മനസിലായില്ല) ചപ്രാച്ചിയടിക്കുന്ന മലയാളിയുടെ ,നല്ലസിനിമകള്‍ ഇറങ്ങുന്നില്ല എന്ന
വിലാപം കേട്ട് സഹിക്കവയ്യാതരിക്കുമ്പോഴാണ്  രഞ്ജിത്തിന്റെ പലേരി മാണിക്യം ഇറങ്ങിയതു.
നാട്ടില്‍ ഉണ്ടായ സമയമായതു കൊണ്ട് റിലീസിംഗ് ദിവസം തന്നെ പടം കണ്ടു.തിയ്യറ്ററില്‍ രതിനിര്‍വ്വേദത്തിന് ‍
ഉണ്ടായ പ്രേക്ഷകരുടെ പകുതിപോലും ഉണ്ടായിരുന്നില്ല.(രതിനി‍ര്‍വ്വേദത്തിലെ ശ്വേതലീലകള്‍ കണ്ടു
നയനസുഖം അനുഭവിക്കാന്‍ തന്നെയാണ്  കൂടുതല്‍ പേരും, ഞാനും  എത്തിയത് എന്ന കാര്യത്തില്‍
സംശയം അശേഷമില്ല) ജൂണ്‍ 24 ന് സംസ്ഥാനത്തെ 56 തിയ്യറ്ററുകളില്‍ റിലീസ് ചെയ്ത
ദേശിയ ബഹുമതികള്‍ വാരികൂടിയ ആദാമിന്റെ മകന്‍ അബുവും മലയാളി പ്രേക്ഷകര്‍ കയ്യൊഴിഞ്ഞു
എന്നാണ് ഇന്നത്തെ മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .പലയാളുകളുടെയും ഫേസ് ബുക്ക്‌
പ്രൊഫൈലിലെ ഇഷ്ട്ട സിനിമകള്‍ നോക്കിയാല്‍ Bahman  gobadi ,mohsen makhmalbaf ,തുടങ്ങിയ
സിനിമ മേയ്ക്കര്‍മ്മാരുടെയും priates of the Caribbean ,akira kurosawa ,August rush തുടങ്ങിയ പേരുകള്‍ഒക്കെ കാണാം .എന്നിട്ടും മലയാളത്തിലെ പാവം അബുവിനെ എല്ലാവരും ചേര്‍ന്ന് കബറടക്കി.

1 അഭിപ്രായം:

  1. ജമാലേ ഇതിനെ കുറിച്ച് ഞാനും പറയണം എന്നാഗ്രഹിച്ചതാണ് ഇത്തരം സിനിമകള്‍ വളരെ ചെറിയ ശതമാനം സിനിമയോട് യഥാര്‍ത്ഥ സ്നേഹം ഉള്ളവര്‍ മാത്രമേ കാണാറുള്ളു . എന്തിനു സിനിമയെ കുറിച്ച് വലുത് താങ്ങുന്നവര് പോലും കാണ്ണാന്‍ ‍ പോവുന്നില്ല .അവരോടു ചോദിച്ചാല്‍ കുറസോവ ,കിം കി ടുക്കു
    എന്നിങ്ങനെ കുറെ കടിച്ചാ പൊട്ടാത്ത പേര് മാത്രേ പുറത്തു വരൂ .അല്ലെങ്കില്‍ തമിഴ് സിനിമയിലെ പരീക്ഷണങ്ങള്‍ എന്ന് മുറവിളി കൂട്ടുന്നവര് അവരീ പാലേരിയും ,പ്രാന്ജിയേട്ടനും,പരദേശിയും ഒന്നും കണ്ടിട്ടില്ല .എന്നാല്‍ ഇവിടെ ഇറങ്ങുന്ന നല്ല സിനിമാ പരിശ്രമങ്ങള്‍ ആരും കാണാറില്ല .പിന്നെ ഉള്ള മറ്റൊരു പുതിയ സ്റ്റൈല്‍ എന്താന്ന് വച്ചാല്‍ ഏതെങ്കിലും ഒരു പക്കാ
    കൊമ്മേര്‍ഷ്യല്‍ സിനിമ കണ്ടു അതിനെ അടൂര്‍ ഇന്റെ ചിത്രം നിരൂപണം ചെയ്യുന്ന കൂട്ട് ഒരു കൊന്നു കീറല്‍ .പടത്തിന്റെ പോസ്റര് കാണുമ്പോ അറിഞ്ഞൂടെ നിലവാരം .ഏതാണ്ട് ഇവനൊക്കെ ജനിച്ചു വീണതെ ഈ ടുക്കന്റെയൊക്കെ പടം കണ്ടിട്ടാണെന്ന് ഉള്ള ലൈന്‍ .എന്തൊക്കെ ആയാലും നമ്മുടെ ഒക്കെ തലമുറ വളര്‍ന്നു വന്നത് മോഹന്‍ലാലിന്റെം മമ്മൂട്ടിയുടെയും കൊമ്മേര്‍ഷ്യല്‍ സിനിമകള്‍ കണ്ടു തന്നെ അല്ലെ .നമ്മള്‍ പഴയ ഓല മേഞ്ഞ ടാകീസിലിരുന്നു സിനിമ എന്താന്നു കണ്ടതും അറിഞ്ഞതും നൊമ്പരപ്പെട്ടതും അല്പമെങ്കിലും ചലച്ചിത്ര അവബോധം നേടിയതും ഇവരുടെ ഒക്കെ സിനിമ കണ്ടിട്ടല്ലേ .പെട്ടെന്ന് ഒരു ദിവസം കുറെ വിദേശ സിനിമ കണ്ടിട്ട് ഇവന്മാര്കൊന്നും അറിയില്ലെന്ന് പറയുന്നത് സ്വന്തം തന്തയെ മാറ്റിപ്പറയുന്നത്‌ പോലെ അല്ലെ .

    മറുപടിഇല്ലാതാക്കൂ