താമര

പ്രിയപ്പെട്ട ശരത് സാര്‍ ,
ക്ഷമിക്കണം,ഇതു ഒരു തമാശ മാത്രമാണ്.
അങ്ങയുടെ മനോഹരമായ വരികള്‍ എക്കാലവും
നിലനില്ക്കുക തന്നെ ചെയ്യും.ഈ തമാശകളെല്ലാം നൈമീഷികം.



അതിരാവിലെ വിറയുലുമായി
അതിലേറ മോഹിതനായി
ബീവരേജില്‍ നില്ക്കും ചന്ദ്രനോ തിടുക്കം
പതിവായി വെള്ളമടിക്കാന്‍ ഒരു തിടുക്കം



പലനാളില്‍ ബ്രാന്ഡുകകള്‍ മാറ്റും

അഴകെല്ലാം ഉള്ളരു ചന്ദ്രന്

തലക്കുള്ളിലെന്തേ ഒരനക്കം

ചെറു മയക്കം ഒരു പിടുത്തം
                                       (അതിരാവിലെ......)



റമ്മും ജിന്നും നിറയും ഗ്ലാസില്‍

ഇളനീര്‍ ഒഴുകി ഐസ്സില്‍

ബ്രാണ്ടിം വിസ്ക്കിം നിറയും ഷെല്ഫില്‍

മിഴികള്‍ പായുന്നു കൊതിയേ



കുടിക്കാന്‍ ഉള്ളിലുള്ള കൊതിയോ

കാണാന്‍ ഏറയുള്ള രസമോ

ഒന്നായ്‌ വന്നിരുന്നു വെറുതെ ബാറില്‍

കള്ളിനിപ്പോ ദാഹമല്ലേ

കാശിനിപ്പോ പഞ്ഞമല്ലേ

പഞ്ഞം തീരില്ലേ
                                        (അതിരാവിലെ......)



കള്ളും ബിയറും തഴുകും സിരയില്‍

പുളകം പതിവായ്‌ നിറയേ

ഷാപ്പിന്‍ നടയില്‍ കിടക്കാന്‍ ഇനിയും

വരുന്നോ നീ അളിയാ



കാലോ വേച്ചു വേച്ചു പോവേ
ബോധം താണു താണു പോകെ
മുണ്ടോ താഴെ പോയി തനിയേ റോഡിലേ

അഴുക്കുചാലിന്‍ ഗന്ധമോടെ

വാളുവെക്കും ചന്തമോടെ
വീണ്ടും വീഴില്ലേ .....

                                     (അതിരാവിലെ......)